15 October, 2020 11:49:47 AM
തിരഞ്ഞെടുപ്പ് അടുക്കാറായി; ഏറ്റുമാനൂരില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

ഏറ്റുമാനൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ഏറ്റുമാനൂരിലെ ഇ.വി.എം. വെയര്‍ ഹൗസില്‍ ആരംഭിച്ചു. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍മാരും റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നത്.