13 October, 2020 05:55:44 PM
സ്വന്തം പുരയിടത്തിലെ റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് യുവകര്‍ഷകന്‍റെ പ്രതിഷേധം
പാലാ: റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് സ്വന്തം പുരയിടത്തിലെ റബ്ബര്‍ മരങ്ങള്‍ വെട്ടികളഞ്ഞ് യുവകര്‍ഷകന്‍. പാലാ നഗരസഭാ കൌണ്‍സിലര്‍ കൂടിയായ ടോണി തോട്ടമാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധത്തിലേക്ക് കടന്നത്. മീനച്ചിലാറിന്‍റെ തീരത്തുള്ള പുരയിടത്തിലെ നാല് വര്‍ഷം പ്രായമുള്ള നൂറോളം വരുന്ന റബ്ബര്‍ മരങ്ങളാണ് ഇദ്ദേഹം വെട്ടിമാറ്റിയത്. റബ്ബറിന് തീരെ വിലയില്ലായതും ടാപ്പിംഗിന് ആളെ ലഭിക്കാതായതും ഉള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. മറ്റ് എന്തെങ്കിലും കൃഷിയിലേക്ക് തിരിയുന്നതിനെകുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും ടോണി പറയുന്നു.