09 October, 2020 09:50:40 PM
കോവിഡ് വ്യാപനം രൂക്ഷം: കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്റര്‍

കോട്ടയം: ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനെ ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അണുനശീകരണം നടത്തിയ സ്ഥാപനം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തനം തുടരും. രോഗനിയന്ത്രണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പഴയിടം മിഡാസ് പോളിമര്‍ കോംപൗണ്ട്സിനെ ക്ലസ്റ്ററുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.