07 October, 2020 11:43:41 PM
രോഗി മരിച്ചു: ചിങ്ങവനത്തെ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ

കോട്ടയം: പരുത്തുംപാറ മലേക്കുന്നത്ത് ജോണിയുടെ മരണം ചികിൽസാപിഴവുമൂലമെന്ന്. ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി.
പ്രമേഹരോഗം മൂലം ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരുന്ന ജോണിയുടെ പുറത്ത് ഒരു പരു വന്നു പഴുത്ത് പൊട്ടിയിരുന്നു. ഇത് കഴുകി കെട്ടാൻ ചിങ്ങവനത്ത് ശ്രീനാരായണ ഹോസ്പിററലിൽ ചികിത്സ തേടിയതാണ് മരണത്തിലേക്ക് വഴിവെച്ചതെന്നു ബന്ധുക്കൾ.
മുറിവ് പെട്ടെന്ന് കരിയാനായി ഇൻഞ്ചക്ഷൻ നൽകിയതോടെ ജോണിയുടെ സ്ഥിതി വഷളാവുകയായിരുന്നുവത്രേ. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഭാരത് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി.
വൽസമ്മയാണ് ഭാര്യ. മക്കൾ: എബ്രഹാം വിജയ് ജോൺ, അജയ് ഡേവിഡ് ജോൺ, മരുമകൾ : ആര്യ