30 September, 2020 06:52:20 PM
കോട്ടയത്ത് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നിര്‍ണയം നാളെ പൂര്‍ത്തിയാകും

കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നിര്‍ണയം നാളെ പൂര്‍ത്തിയാകും. ഇന്ന് 16 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു. ശേഷിക്കുന്ന 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നാളെ നടക്കും. ഇന്ന് നിര്‍ണയിച്ച സംവരണ വാര്‍ഡുകള്‍
മേലുകാവ്
വനിതാ വാർഡുകൾ: 3 ഇലവീഴാപൂഞ്ചിറ, 8 ഇടമറുക്, 9 കൈലാസം, 12 ചാലമറ്റം, 13 കുളത്തിക്കണ്ടം.
പട്ടികവർഗ വനിതാ വാർഡുകൾ: 2 വടക്കുംഭാഗം, 4 മേലുകാവ്.
പട്ടികജാതി വാർഡ്: 11 പയസ് മൗണ്ട്
പട്ടികവർഗ വാര്‍ഡ്: 1 കല്ലുവെട്ടം.
മൂന്നിലവ്
വനിതാ വാർഡുകൾ: 4 പഴുക്കാക്കാനം, 7 അഞ്ചുമല, 8 മൂന്നിലവ്, 9 പെരുങ്കാവ്, 13 തഴയ്ക്കവയൽ.
പട്ടികവർഗ വനിതാ വാർഡുകൾ: 1 ഇരുമപ്ര, 5 മങ്കൊമ്പ്.
പട്ടികവർഗ വാർഡ്:10 കുറിഞ്ഞിപ്ലാവ്, 11 ചകണിയാംതടം
പൂഞ്ഞാർ
വനിതാ വാർഡുകൾ: 1 പെരുനിലം, 3 പാലസ് വാർഡ്, 4 നെല്ലിക്കച്ചാൽ, 5 പനച്ചികപ്പാറ, 8 മണിയംകുന്ന്, 10 ചേന്നാട്, 12 ചെറുകുന്നം.
പട്ടികജാതി വാർഡ്: 2 മറ്റയ്ക്കാട്
പൂഞ്ഞാർ തെക്കേക്കര
വനിതാ വാർഡുകൾ:4 അടിവാരം, 5 കൈപ്പള്ളി, 7 ഇടമല, 8 കുന്നോന്നി, 10 ചോലത്തടം, 12 കടലാടിമറ്റം, 13 പയ്യാനിത്തോട്ടം.
പട്ടികജാതി വാർഡ്: 11 മുരിങ്ങപ്പുറം
തീക്കോയി
വനിതാ വാർഡുകൾ: 4 തീക്കോയി എസ്റ്റേറ്റ്, 5 ഒറ്റയീട്ടി, 9 വേലത്തുശ്ശേരി,10 വാഗമറ്റം, 11 ചേരിമല,
12 പഞ്ചായത്ത് ജംഗ്ഷൻ,13 ആനിയിളപ്പ്
പട്ടികജാതി വാർഡ്: 6 കാരികാട്
തലനാട്
വനിതാ വാർഡുകൾ:1 ചൊവ്വൂർ, 3 ചോനമല, 6 പേര്യംമല, 8 അട്ടിക്കളം, 9 തീക്കോയി എസ്റ്റേറ്റ്, 13 വടക്കുംഭാഗം.
പട്ടികവർഗ വനിതാ വാർഡ്: 2 തലനാട് സെൻ്റർ
പട്ടികജാതി വാർഡ്: 5 അടുക്കം
പട്ടികവർഗ വാർഡ്:11 പഞ്ചായത്ത് ഓഫീസ് വാർഡ്
തലപ്പലം
വനിതാ വാർഡുകൾ:1 നരിയങ്ങാനം,04 കളത്തൂക്കടവ്, 6 തലപ്പലം, 9 പ്ലാശനാൽ, 10 മേലമ്പാറ, 11 കീഴമ്പാറ, 13 ഈറ്റക്കാട്.
പട്ടികജാതി വാർഡ്:12 കാഞ്ഞിരപ്പാറ
തിടനാട്
വനിതാ വാർഡുകൾ:1 അമ്പാറനിരപ്പേൽ, 3 പാതാഴ, 4 വെയിൽകാണാം പാറ, 5 പൊന്തനാൽ, 9 കാളകെട്ടി, 10 പിണ്ണക്കനാട്, 11 ചെമ്മലമറ്റം.
പട്ടികജാതി വാർഡ്:6 നെടുഞ്ചേരി
അകലക്കുന്നം
വനിതാ വാർഡുകൾ: 2 നെല്ലിക്കുന്ന്, 3 തച്ചിലങ്ങാട്, 4 കരിമ്പാനി, 6 പൂവത്തിളപ്പ്, 9 ചെങ്ങളം, 12 മൂഴൂർ, 13 മഞ്ഞാമറ്റം, 15 മണൽ.
പട്ടികജാതി വാർഡ്: 11 മറ്റപ്പള്ളി.
എലിക്കുളം
വനിതാ വാർഡുകൾ:1 ഉരുളികുന്നം, 3 മല്ലികശ്ശേരി, 4 കാരക്കുളം, 5 മഞ്ചക്കുഴി, 6 പൊതുകം, 10 തച്ചപ്പുഴ, 13 കൂരാലി, 16 ഞണ്ടുപാറ.
പട്ടികജാതി വാർഡ്: 12 ഇളങ്ങുളം അമ്പലം
കൂരോപ്പട
വനിതാ വാർഡുകൾ: 1കണ്ണന്‍കുന്ന്, 2 കുറ്റിക്കാട്, 4 കൂരോപ്പട, 6 മാടപ്പാട്, 11 പുതുവയല്‍, 13 കൊച്ചുപറമ്പ്, 14 കുപ്പത്താനം, 16 ചാക്കാറ, 17 ളാക്കാട്ടൂര്‍.
പട്ടികജാതി വാർഡ്: 15 ആനിവയല്‍
പാമ്പാടി
വനിതാ വാർഡുകൾ:3 പൊന്നപ്പന്‍ സിറ്റി, 4 കാട്ടാംകുന്ന്, 7 ചെവിക്കുന്ന്, 9 കുമ്പന്താനം, 10 മുളേക്കുന്ന്, 11 കുറ്റിക്കല്‍, 14 സബ്‌സ്റ്റേഷന്‍, 18 കാരിയ്ക്കാമറ്റം, 19 നൊങ്ങല്‍,20 പത്താഴക്കുഴി.
പട്ടികജാതി വാർഡ്:12 ഇലക്കൊടിഞ്ഞി
പള്ളിക്കത്തോട്
വനിതാ വാർഡുകൾ:1 അരുവിക്കുഴി, 2 കിഴക്കടമ്പ്, 6 ഇളമ്പള്ളി, 7 പുല്ലാനിത്തകിടി, 9 ഇടത്തിനകം, 11 മൈലാടിക്കര,13 കല്ലാടുംപൊയ്ക.
പട്ടികജാതി വാർഡ് :3 വട്ടകക്കാവ്
മണര്‍കാട്
വനിതാ വാർഡുകൾ:5 പറപ്പള്ളിക്കുന്ന്, 6 അരീപ്പറമ്പ്,7 മരോട്ടിപ്പുഴ,9 കോളേജ് വാര്‍ഡ്, 11 കുറ്റിയക്കുന്ന്, 12 ശങ്കരശ്ശേരി, 13 വെണ്ണാശ്ശേരി, 15 ഐരാറ്റുനട, 16 കുഴിപ്പുരയിടം.
പട്ടികജാതി വാർഡ്: 1 തിരുവഞ്ചൂര്‍
കിടങ്ങൂര്‍
വനിതാ വാർഡുകൾ: 2 കിഴക്കേ കൂടല്ലൂര്‍, 3 കോട്ടപ്പുറം, 4 കാവാലിപ്പുഴ,6 ചേര്‍പ്പുങ്കല്‍, 8 ചെമ്പിളാവ്, 12 കിടങ്ങൂര്‍ അമ്പലം വാര്‍ഡ്, 13 കട്ടച്ചിറ, 15 പിറയാര്‍.
പട്ടികജാതി വാർഡ്: 9 ഉത്തമേശ്വരം.
മീനടം
വനിതാ വാർഡുകൾ:1 ചീരംകുളം, 5 വട്ടക്കാവ്, 6 ചെറുമല, 7 മഞ്ഞാടി, 8 പൊത്തന്‍പുറം, 9 പുതുവയല്‍, 11 കുരിയ്ക്കക്കുന്ന്
പട്ടികജാതി വാർഡ്: 2 തകിടി.