30 September, 2020 01:47:44 PM


ഏറ്റുമാനൂര്‍ നഗരസഭാ സംവരണവാര്‍ഡുകള്‍ നിര്‍ണയിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ സംവരണവാര്‍ഡുകള്‍ നിര്‍ണയിച്ചു. കൊല്ലത്ത് റീജിനല്‍ ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് സംവരണമണ്ഡലങ്ങള്‍ പുതുക്കി നിര്‍ണ്ണയിച്ചത്.

ജനറൽ: വാര്‍ഡ് - 1, 3, 4, 5, 6, 13, 14, 15, 16, 19, 20, 22, 23, 25, 31, 34, 35

വനിതാസംവരണം:  വാര്‍ഡ് - 2, 7, 8, 9, 10, 11, 12, 17, 18, 26, 28, 29, 30, 32, 33

പട്ടികജാതി / പട്ടികവര്‍ഗ്ഗ സംവരണം: വാർഡ് -21 (SC/GEN), 24 (SC/ വനിത), 27 (SC/ വനിത).

നിലവിലെ ജനറല്‍ സീറ്റ് ആയിരുന്ന വാര്‍ഡുകള്‍ സംവരണവാര്‍ഡുകളായി. അതേസമയം വനിതാസംവരണമായിരുന്ന ഏഴാം വാര്‍ഡ് വനിതാസംവരണമായി തന്നെ തുടരും. ഇതോടെ നഗരസഭയുടെ കിഴക്കന്‍ പ്രദേശം മുഴുവന്‍ (ഏഴ് മുതല്‍ 12 വരെ വാര്‍ഡുകള്‍) വനിതാ ആധിപത്യമാണ് വരിക. നിലവിലെ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍ (വാര്‍ഡ് 9), മുന്‍ ചെയര്‍മാന്‍മാരായ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ (വാര്‍ഡ് 32), ജോയി മന്നാമല (വാര്‍ഡ് 29), ജോയി ഊന്നുകല്ലേല്‍ (വാര്‍ഡ് 2) എന്നിവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങള്‍ വനിതാസംവരണമായി. മുന്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ വാര്‍ഡ് പട്ടികജാതി വനിതാസംവരണമായി മാറി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എസ്.വിനോദ് (വാര്‍ഡ് 12), ടി.പി.മോഹന്‍ദാസ് (വാര്‍ഡ് 11), ഗണേശ് ഏറ്റുമാനൂര്‍ (വാര്‍ഡ് 33) എന്നിവരുടെ വാര്‍ഡുകളും വനിതാ സംവരണമായി. സ്ഥിരം സമിതി അധ്യക്ഷമാരായ വിജി ഫ്രാന്‍സിസ് (വാര്‍ഡ് 31), സൂസന്‍ തോമസ് (വാര്‍ഡ് 20) എന്നിവരുടെ മണ്ഡലങ്ങള്‍ വനിതാ സംവരണമായിരുന്നത് ജനറല്‍ സീറ്റുമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K