29 September, 2020 03:08:50 PM
ജീവനക്കാരിക്ക് കോവിഡ്: കോട്ടയം ഗാന്ധിനഗറിലെ പിഡബ്ല്യുഡി ഓഫീസ് അടച്ചു

കോട്ടയം: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിന് സമീപമുള്ള പൊതുമരാമത്ത് വകു്പ്പ് കെട്ടിടവിഭാഗം ഓഫീസുകള്‍ താത്ക്കാലികമായി അടച്ചു. ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ് ഡിവിഷന്‍ ഓഫീസും മൂന്ന് സെക്ഷന്‍ ഓഫീസുകളുമാണ് അടച്ചത്. ജീവനക്കാരിയുടെ പ്രാഥമികസമ്പര്‍ക്കപട്ടികയില്‍ വരുന്ന എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാര്‍ സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു.