20 September, 2020 08:11:07 PM
കൈപ്പുഴയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്

ഏറ്റുമാനൂർ: കൈപ്പുഴയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്. ആർപ്പുക്കര വില്ലൂന്നി സ്വദേശികളായ പിഷാരത്ത് വിട്ടിൽ തുളസിയുടെ മകൻ വിഷ്ണു ദത്ത് (22) കല്ലപുക്കൽ റ്റോമിയുടെ മകൻ എബി (21) എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഞായറാഴ്ച 12 മണിയോടെ നീണ്ടൂർ കൈപ്പുഴ പള്ളിത്താഴെ കവലക്ക് സമീപം എസ് എൻ ഡി പി ക്ക് മുൻവശത്തായിരുന്നു അപകടം. കല്ലറ കൈതക്കനാൽ റോഡിൽ നീണ്ടൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കും എതിർദിശയിൽ ചേർത്തലക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മകളുടെ വിവാഹ കാര്യത്തിനായി പോയി തിരികെ വരുകയായിരുന്നചേർത്തല പള്ളിപ്പുറം സ്വദേശികളായ യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇവർക്കാർക്കും പരിക്കില്ല. സംഭവ സ്ഥലത്ത് കൂടി കടന്നുപോയ വാഹനങ്ങൾ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സന്നദ്ധത കാണിച്ചില്ല. നീണ്ടൂർ പ്രാവട്ടത്ത് ഓട്ടോ ഓടിക്കുന്ന റെജി മുല്ലശ്ശേരി വന്നാണ് യുവാക്കളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. സംഭവമറിഞ്ഞ് ഏറ്റുമാനൂരിൽ നിന്നും ഗാന്ധിനഗറിൽ നിന്നും പോലീസ് സ്ഥലത്തെത്തി.