17 September, 2020 02:29:02 PM
കോട്ടയം നഗരസഭ 39ഉം അതിരമ്പുഴ 4ഉം വാര്‍ഡുകള്‍ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

കോട്ടയം: മുനിസിപ്പാലിറ്റിയിലെ 39-ാം വാര്‍ഡും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കുറിച്ചി പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ (തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍).
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം -20, 32, 42, 47, 48,39
ഗ്രാമപഞ്ചായത്തുകള്‍
2. മീനടം-11
3. എരുമേലി- 7, 22
4. പാമ്പാടി -10
5.മാടപ്പള്ളി - 13
6. വെള്ളാവൂര്‍ - 10
7. തൃക്കൊടിത്താനം - 2
8. കരൂര്‍-10,11
9. ആര്‍പ്പൂക്കര-13
10.തിടനാട് - 9
11. കങ്ങഴ - 4, 7
12. ഉദയനാപുരം - 6
13. അയ്മനം -9
14. മുത്തോലി-6
15. അതിരമ്പുഴ-5,4
16. വാകത്താനം-1,4,6
17. മണര്‍കാട് - 13
18. കടുത്തുരുത്തി-12
19. കുമരകം-8
20. തിരുവാർപ്പ് - 9
21. പനച്ചിക്കാട്- 9