20 August, 2020 06:01:51 PM
ഉഴവൂരിലെ കാര്‍ഡിനല്‍ സ്‌പെഷ്യാലിറ്റി മാനസികാരോഗ്യ കേന്ദ്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്റര്‍
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉഴവൂരിലെ കാര്‍ഡിനല്‍ സ്‌പെഷ്യാലിറ്റി മാനസികാരോഗ്യ കേന്ദ്രം കോവിഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഇതോടൊപ്പം ആശുപത്രിയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമായും (സി.എഫ്.എല്‍.ടി.സി) പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കോവിഡ് ചികിത്സയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉഴവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ നേതൃത്വത്തില്‍ ഇവിടെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് നടപടികള്‍ ആരംഭിച്ചു. ജാഗ്രതാ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് വേണ്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുന്നതിന് ആശുപത്രി മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ രോഗനിയന്ത്രണത്തിന് ആവശ്യമെങ്കില്‍ പോലീസിന്‍റെ സേവനം ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.