19 August, 2020 02:31:01 PM
ഏറ്റുമാനൂര്‍ പേരൂരില്‍ ഇന്ന് നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ 14കാരന് കോവിഡ്

ഏറ്റുമാനൂര്‍: നഗരസഭയില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഉണ്ടെന്ന് കണ്ടെത്തിയ പതിനാലാം വാര്‍ഡ് കേന്ദ്രീകരിച്ച് ഇന്ന് നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പേരൂര്‍ കണ്ണോത്ത് ഭാഗത്തുള്ള പതിനാലുകാരനാണ് കോവിഡ് പോസിറ്റീവായത്. വാര്‍ഡിലെ അംഗന്‍വാടിയില്‍ ഇന്ന് 85 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആണ്‍കുട്ടിയുടെ വീട്ടില്‍ ഏഴ് പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അടുത്തടുത്ത അഞ്ച് വീടുകളില്‍ ഇതുവരെ 17 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ ഉള്‍പ്പെടെ ഇതിനകം ഇരുപത് പേര്‍ക്ക് ഈ പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു.