16 August, 2020 03:17:47 PM


കടുത്തുരുത്തിയിൽ ഗ്രാമീണ റോഡ് വികസനത്തിന് 2.45 കോടി രൂപ അനുവദിച്ചു: മോൻസ് ജോസഫ്




കടുത്തുരുത്തി: 2018 -19 പ്രളയത്തിൽ തകർന്ന് പോയ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച മുഖ്യമന്ത്രി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 18 ഗ്രാമീണ റോഡ് വികസന പദ്ധതികൾക്ക് 2 കോടി 45 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ: മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.


റീബിൽഡ് കേരള പദ്ധതിയുടെ മൂന്നാം ഘട്ടമായിട്ടാണ് റോഡ് വികസനം നടപ്പാക്കുന്നത്. ആയാംകുടി - മൂശാരിപറമ്പ് - തേക്കുംകാല - ഇടംപാടം - മുല്ലക്കുടി റോഡ് - 15 ലക്ഷം, മുളക്കുളം - ചളുവേലി - ആര്യപ്പള്ളി റോഡ് - 15 ലക്ഷം, മണ്ണൂക്കുന്ന് - പുഞ്ചപ്പാടം റോഡ് - 10 ലക്ഷം, കുന്നപ്പള്ളി - കോട്ടപ്പടി റോഡ് - 10 ലക്ഷം, കുറുപ്പന്തറ - വൈരൂപ്പടി - കാപ്പുന്തല - പറമ്പ്രം - സസ്യ മാർക്കറ്റ് - അംഗൻ വാടി - കണക്ടിംഗ് റോഡ് - 10 ലക്ഷം, കുറവിലങ്ങാട് -  ജനതാ ജംഗ്ഷൻ റോഡ് - 10 ലക്ഷം, മരങ്ങാട്ടുപള്ളി - നടുത്തടം - കാരമല - ശാന്തിഭവൻ റോഡ് - 20 ലക്ഷം, കൊല്ലപ്പള്ളി - വേല്ല്യാങ്കര - കോയിക്കപ്പടി - ആക്യമാൽ - കുന്നപ്പള്ളി - പട്ടർകാലാ - ബാപ്പുജി സ്കൂൾ - പെരുവ ലിങ്ക് റോഡ് - 12 ലക്ഷം, മുളക്കുളം - കാക്കത്തുരുത്ത് റോഡ് - 30 ലക്ഷം, കീഴൂർ - ജാതിക്കാമല - തവളക്കുളം റോഡ് - 10 ലക്ഷം, ഞീഴൂർ വിശ്വഭാരതി - പാറക്കൽ റോഡ് - 20 ലക്ഷം, കടപ്ലാമറ്റം - കുറുവന്താനം - പ്രാർത്ഥനാ ഭവൻ - ഇട്ടിയേപ്പാറ - പാറേപ്പീടിക -   കുമ്മന്നാദം - കണക്ടിംഗ്  റോഡ് - 10 ലക്ഷം, കാണക്കാരി അമ്പലം - ചാത്തമല - നമ്പ്യാകുളം - 10 ലക്ഷം, കിടങ്ങൂർ - മാറിടം - എസ്.എച്ച് റോഡ് - 13 ലക്ഷം, ഞീഴൂർ -  വാളാനാക്കുഴി - പെരുമ്പടവം റോഡ് - 10 ലക്ഷം, ഉഴവൂർ - ചിറയിൽ കുളം - ചെത്തിമറ്റം - 10 ലക്ഷം, അരീക്കര -  പെരുമ്പേൽ - വെച്ചുവട്ടിക്കൽ - സെന്റ് റോക്കീസ് - തോണിക്കുഴി - വെളിയന്നൂർ ലിങ്ക് റോഡ് -15 ലക്ഷം, പുതുവേലി - കൊറ്റം കൊമ്പ്  - ചക്കാലപ്പാറ - 15 ലക്ഷം എന്നീ റോഡുകൾക്കാണ് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുള്ളത്. 


കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളും, സ്ഥാപനങ്ങളും നൽകിയ സംഭാവന ഏറ്റുവാങ്ങാൻ കഴിഞ്ഞ വർഷം ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് എത്തിച്ചേർന്നപ്പോൾ മുഖ്യമായും ഉന്നയിച്ചിരുന്നത് കടുത്തുരുത്തി മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾക്ക് ഫണ്ട്  അനുവദിക്കണമെന്ന ആവശ്യമായിരുന്നുവെന്ന് മോൻസ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇക്കാര്യം സർക്കാർ പരിഗണിച്ചതിലൂടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ആദ്യ ലിസ്റ്റിൽ 3 കോടി 60 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. രണ്ടാമത്തെ ലിസ്റ്റ് പ്രകാരം ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക കൂടാതെ ഏതാനും റോഡുകളുടെ ലിസ്റ്റ് കൂടി സർക്കാരിലേക്ക് വീണ്ടും സമർപ്പിച്ചിട്ടുള്ളതായി എം.എൽ.എ വ്യക്തമാക്കി.  


തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ മേൽ നോട്ടത്തിലാണ് ഗ്രാമീണ റോഡ് വികസന പദ്ധതി സർക്കാർ നടപ്പാക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലും ഉൾപ്പെടുന്ന റോഡുകളുടെ എസ്റ്റിമേറ്റും, ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടും എൽ.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗം ഓരോ പഞ്ചായത്തിൽ നിന്നും തയ്യാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നത് അനുസരിച്ച് പ്രവർത്തി ടെണ്ടർ ചെയ്ത് നടപ്പാക്കുന്നതാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K