12 August, 2020 01:31:40 PM
ഏറ്റുമാനൂര്‍ തെള്ളകത്ത് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ തൃശൂർ സ്വദേശി മരിച്ചു

കോട്ടയം: തെള്ളകത്ത് എംസി റോഡിലെ വെള്ളക്കെട്ടിൽ ഇന്നലെ ബൈക്കും പിക്ക് അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി ജയിംസിന്‍റെയും മേരിയുടെയും മകന്‍ സോബിൻ ജെയിംസ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്.
ആശുപത്രിയ്ക്ക് മുന്നില്‍ റോഡിലെ വെള്ളക്കെട്ടിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍നിന്നും എത്തിയ പിക്ക്അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിനടിയിലേക്ക് തെറിച്ചുവീണ സോബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരണമടഞ്ഞു. അടൂര്‍ ഫെഡറല്‍ ബാങ്കിലെ ജീവനക്കാരനായ സോബിന്‍ തൃശൂരിലെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. സഹോദരന്‍: ജസ്റ്റിന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് ചെങ്ങാലൂര്‍ ഔവര്‍ലേഡി മൗണ്ട് കാര്‍മ്മല്‍ പള്ളിയില്‍.