11 August, 2020 09:00:39 PM
കോട്ടയം റയില്‍വേ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ 5 പോലീസുകാര്‍ക്ക് കോവിഡ്

കോട്ടയം: കോട്ടയം റയില്‍വേ പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സ്റ്റേഷനിലെ ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചു. സബ് ഇന്‍സ്പെക്ടര്‍, എഎസ്ഐ, ഗ്രേഡ് എസ്ഐ, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 8നാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തത്. ഇന്ന് വൈകിട്ടോടെയാണ് പരിശോധനാഫലം വന്നത്. പന്തളം സ്വദേശിയായ എസ്ഐ, പാത്താമുട്ടം സ്വദേശിയായ ഗ്രേഡ് എസ്ഐ, വെമ്പള്ളി സ്വദേശി എഎസ്ഐ, ഏറ്റുമാനൂര്‍, വൈക്കം ടി.വി.പുരം സ്വദേശികളായ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.