10 August, 2020 09:46:03 AM
കോട്ടയം നട്ടാശ്ശേരിയില്‍ രണ്ട് യുവാക്കള്‍ വെള്ളത്തിൽ വീണ് മരിച്ചു

കോട്ടയം: പെരുമ്പായിക്കാട് വില്ലേജിൽ നട്ടാശ്ശേരി വായനശാലപടിക്കു സമീപം രണ്ട് യുവാക്കള്‍ വെള്ളത്തില്‍ വീണു മരിച്ചു. ആളൂർ വീട്ടിൽ സുധീഷ് (38), ആനിക്കൽ കുര്യൻ എബ്രഹാം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.