10 August, 2020 09:20:06 AM
കോട്ടയം ജില്ലയില്‍ ഗതാഗതതടസം തുടരുന്ന റോഡുകളും പകരം റൂട്ടുകളും
കോട്ടയം: പാലാ, ഈരാറ്റുപേട്ട ഭാഗത്ത് വെള്ളം ഇറങ്ങിയ സാഹചര്യത്തില്‍ പാലായിൽ നിന്നും കോട്ടയം, തൊടുപുഴ, പൊൻ കുന്നം ഈരാറ്റുപേട്ട, കുറവിലങ്ങാട്, രാമപുരം റൂട്ടുകളിൽ വാഹനയാത്രാ തടസ്സം നീങ്ങിയിട്ടുള്ളതാണ്. എന്നാല്‍ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഗതാഗതതടസം തുടരുകയാണ്. ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതതടസം തുടരുന്ന റോഡുകളും. വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും.
1. ആലപ്പുഴ-ചങ്ങനാശേരി റോഡ് പൂര്‍ണമായും വെള്ളത്തില്‍. (പകരം വഴികളില്ല)
2. താഴത്തങ്ങാടി - കുടയംപടി, പരിപ്പ് - അയ്മനം : പൂര്‍ണ്ണമായും വെള്ളത്തില്‍ (പകരം വഴികളില്ല)
3. കുമരകം ചന്തക്കവല - കോട്ടയം, ഇല്ലിക്കല്‍ - കാഞ്ഞിരം, കാഞ്ഞിരം - മലരിക്കല്‍ : പൂര്‍ണ്ണമായും വെള്ളത്തില്‍ (പകരം വഴികളില്ല)
4. ആറുമാനൂര്‍ - പുന്നത്തുറ റോഡ്, നീറിക്കാട് - പൂവത്തുംമൂട് റോഡ്, പട്ടരുമഠം - ആറുമാനൂര്‍ റോഡ്, അയര്‍കുന്നം - തുരുവഞ്ചൂര്‍ റോഡ് : പൂര്‍ണ്ണമായും വെള്ളത്തില്‍ (പകരം വഴികളില്ല)
5. ഇറഞ്ഞാല്‍ - കൊശമറ്റം റോഡ്, ദേവലോകം - കൊല്ലാട് റോഡ് : പൂര്‍ണ്ണമായും വെള്ളത്തില്‍ (പകരം വഴികളില്ല)
6. ഈരയല്‍കടവ് ബൈപാസ്, കുര്യന്‍ ഉതുപ്പ് റോഡ്, പുതുപ്പള്ളി - കൊട്ടാരത്തില്‍ റോഡ്, കളത്തിപ്പടി - പൊന്‍പള്ളി റോഡ്
7. ഞാലിയാകുഴി - ചങ്ങനാശ്ശേരി : പൂര്‍ണ്ണമായും വെള്ളത്തില്‍ (വലിയ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാം)
8. ഏറ്റുമാനൂര്‍ - നാലുമണിക്കാറ്റ്, പാലമുറി - മോസ്‌കോ : പൂര്‍ണ്ണമായും വെള്ളത്തില്‍
9. കൈലാസപുരം റോഡ്, കല്ലറ വെച്ചൂര്‍ റോഡ് : പൂര്‍ണ്ണമായും വെള്ളത്തില്‍ (കുടികുത്തി, ആയാംകുടി - എഴുമാംതുരുത്ത് റോഡ് വഴി പോകാം)
10. വെള്ളൂര്‍ - വെട്ടികാട്ടുമുക്ക് റോഡ്
11. തലയോലപ്പറമ്പ് - വൈക്കം റോഡ് (വലിയ വാഹനങ്ങള്‍ മാത്രം, ചെറിയ വാഹനങ്ങള്‍ പുത്തന്‍കാവ് വഴി പോകാം)