06 August, 2020 03:58:33 PM
ആശങ്ക ഒഴിയുന്നില്ല; ഏറ്റുമാനൂരില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ്

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തില്‍ ഇന്ന് നടത്തിയ കോവിഡ് ആന്‍റിജന്‍ പരിശോധനയില്‍ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 63 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ചുവടെ.
1. ഏറ്റുമാനൂര്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന 65 കാരി
2. പട്ടിത്താനത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (54)
3 - 6. ഏറ്റുമാനൂര്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബത്തിലെ ഗൃഹനാഥന്‍ (40), ഭാര്യ (36) രണ്ട് കുട്ടികള്‍ (13, 9).
7- 9. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ ടൌണിലെ കടയിലെ ജീവനക്കാരനായ ഒമ്പതാം വാര്‍ഡ് പുന്നത്തുറ വെസ്റ്റ് സ്വദേശിയുടെ ഭാര്യ (45), രണ്ട് കുട്ടികള്‍ (19, 17).
10. പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനായ മറുനാടന്‍ തൊഴിലാളി (23)