05 August, 2020 06:04:55 PM
ഏറ്റുമാനൂരില്‍ ഒരു വീട്ടിലെ 6 പേര്‍ക്ക് കോവിഡ്; കോട്ടയത്ത് ഇന്ന് 57 പേര്‍ക്ക് രോഗം
കോട്ടയം: ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് രോഗം. ഏറ്റുമാനൂരില്‍ ഒരു വീട്ടിലെ ആറ് പേര്‍ക്കും കോവിഡ് സ്ഥീരീകരിച്ചു. മത്സ്യവിപണനജീവനക്കാരനായ 60 കാരനും ഭാര്യയ്ക്കും നാല് മക്കള്‍ക്കുമാണ് ഏറ്റുമാനൂരില്‍ കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് സ്വകാര്യലാബില്‍ പരിശോധന നടത്തിയ ഗൃഹനാഥയുടെ ഫലം പോസിറ്റീവാ ആകുകയായിരുന്നു. തുടര്‍ന്ന് ഇന്ന് മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ എത്തി കുടുംബാംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് 2 കുട്ടികള്‍ ഒഴികെ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.
ഏറ്റുമാനൂരിലേത് കൂട്ടാതെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 51 പേരില്‍ 38 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയുണ്ടായി. ഉത്തര്‍ പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും ടിവിപുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
അതിരമ്പുഴ, തലയാഴം(അഞ്ച് വീതം) ഉദയനാപുരം(നാല്) എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍. 45 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികിത്സയിലുള്ളത്. ആകെ 1422 പേര്‍ രോഗബാധിതരായി. 923 പേര്‍ രോഗമുക്തി നേടി. 1237 പേരുടെ പരിശോധനാ ഫലമാണ് ഇന്നലെ(ഓഗസ്റ്റ് 5) ലഭിച്ചത്. പുതിയതായി 1102 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ ഇതുവരെ ആകെ 35352 പേരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കി.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 152 പേരും വിദേശത്തുനിന്നു വന്ന 24 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 21 പേരും ഉള്‍പ്പെടെ 197 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിലവില്‍ ആകെ 9593 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ആരോഗ്യ പ്രവര്‍ത്തക
1. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സായ നീണ്ടൂര്‍ സ്വദേശിനി(51)
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2.വൈക്കം ടിവി പുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍(43)
3.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(41)
4.അതിരമ്പുഴയിലെ ഹോട്ടല്‍ തൊഴിലാളിയായ യു.പി. സ്വദേശി(23)
5.അതിരമ്പുഴയിലെ ഹോട്ടല്‍ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി(28)
6.അതിരമ്പുഴയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി(25)
7.അതിരമ്പുഴ സ്വദേശിനി(74)
8.ഡ്രൈവറായ ഏറ്റുമാനൂര്‍ സ്വദേശി(30)
9.ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ഡ്രൈവറായ തിരുവഞ്ചൂര്‍ സ്വദേശി(24)
10.പച്ചക്കറി വ്യാപാരിയായ അയര്‍ക്കുന്നം സ്വദേശി(55)
11.അയര്‍ക്കുന്നം സ്വദേശിനി(45)
12.ചങ്ങനാശേരി പുഴവാത് സ്വദേശിനി(60)
13.ഏറ്റുമാനൂര്‍ സ്വദേശിനി(55)
14.കറുകച്ചാല്‍ സ്വദേശിനി(25)
15.കോട്ടയത്തെ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന വേളൂര്‍ സ്വദേശി(54)
16.കോട്ടയത്ത് താമസിക്കുന്ന അയര്‍ക്കുന്നം പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളിയായ അസം സ്വദേശി(27)
17.കോട്ടയത്ത് താമസിക്കുന്ന അയര്‍ക്കുന്നം പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളിയായ അസം സ്വദേശി(21)
18.മാഞ്ഞൂര്‍ സ്വദേശിനി (51)
19.മാഞ്ഞൂര്‍ സ്വദേശി(45)
20.കുറുപ്പന്തുറയില്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രം നടത്തുന്ന മാഞ്ഞൂര്‍ സ്വദേശി(59)
21.കുര്യനാട് സ്വദേശിയായ ആണ്‍കുട്ടി(7)
22.മറവന്തുരുത്ത് സ്വദേശി(65)
23.പായിപ്പാട് പള്ളിക്കച്ചിറ സ്വദേശി(44)
24.തലയാഴം കൊതവ റ സ്വദേശി(63)
25.തലയാഴം സ്വദേശിയായ ആണ്‍കുട്ടി(7)
26.തലയാഴം സ്വദേശിനി(36)
27.തലയാഴം സ്വദേശിനി(63)
28.വൈക്കം ഉദയനാപുരം സ്വദേശിനി(63)
29.രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ ബന്ധുവായ കുട്ടി(5)
30.ഉദയനാപുരം സ്വദേശിനി(83)
31.രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ ബന്ധുവായ യുവതി(31)
32.രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ ബന്ധുവായ പെണ്‍കുട്ടി (14)
33.രോഗം സ്ഥിരീകരിച്ച ഉദയനാപുരം സ്വദേശിനിയുടെ ബന്ധുവായ ആണ്‍കുട്ടി (9)
34.വൈക്കം സ്വദേശിനി(59)
35.തൃശൂര്‍ സ്വദേശിനി(40)
36.രോഗം സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിയായ ആണ്‍കുട്ടിയുടെ സഹോദരി(2)
37.വെച്ചൂര്‍ സ്വദേശി(37)
38.വെച്ചൂര്‍ സ്വദേശി(41)
39.വിജയപുരം സ്വദേശി(29)
40.മാടപ്പള്ളി സ്വദേശിനി(76)
സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍
41.തമിഴ്നാട്ടില്‍നിന്ന് ഓഗസ്റ്റ് ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി(31)
42-47 ഉത്തര്‍പ്രദേശില്‍നിന്നും ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികള്‍
48.ബാംഗ്ലൂരില്‍നിന്നും ജൂലൈ 24ന് എത്തിയ തലയാഴം സ്വദേശി(39)
49.പാട്നയില്‍നിന്നും ജൂലൈ 26ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി(26)
50.ചെന്നൈയില്‍നിന്ന് ജൂലൈ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വെച്ചൂര്‍ സ്വദേശിയായ ആണ്‍കുട്ടി(5)
51.ഖത്തറില്‍നിന്നും ജൂലൈ 26ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തലയാഴം സ്വദേശിനി(50)