29 July, 2020 04:08:55 PM
തോരാതെ പെയ്ത മഴയിൽ ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

മുണ്ടക്കയം: തോരാതെ പെയ്ത മഴയിൽ ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. കൊട്ടാരക്കര - ദിണ്ഡുകൽ ദേശീയ പാതയിൽ ചോറ്റി പാലാമ്പടം സ്കൂളിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.
കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന നെടുംകണ്ടം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും സാരമായ പരിക്ക് ഇല്ല. കനത്ത മഴയിൽ നിയന്ത്രണം വിട്ട് സ്കൂൾ മതിലിൽ ഇടിച്ച് കാർ മറിയുകയായിരുന്നു.






