28 July, 2020 09:13:10 AM


കൂ​ട്ടി​രി​പ്പു​കാ​രി​ക്കും കോ​വി​ഡ്; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​സ​വ വാ​ർ​ഡി​ൽ രോ​ഗി​ക​ൾ 13 ആ​യി

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്നു. നേ​ര​ത്തേ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മീ​പ കി​ട​ക്ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​മൂ​ന്നാ​യി. 55 ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 130 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.


ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും പൂ​ർ​ണ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. 500 പേ​രു​ടെ സാം​പി​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച അ​ണു​ന​ശീ​ക​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. 15 ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നാ​ണു മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് അ​ണു​നാ​ശി​നി ത​ളി​ക്കു​ന്ന​ത്.


അ​തേ​സ​മ​യം, ഏ​റ്റു​മാ​നൂ​രി​ലും രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന​ത് ആശങ്ക ഉ​യ​ർ​ത്തു​ന്നു. ഏ​റ്റു​മാ​നൂ​രി​ല്‍ തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചത് 45 പേർക്കാണ്. രോ​ഗ​ബാ​ധി​ത​ര്‍ ക​ഴി​ഞ്ഞിരുന്ന​ത് പ​ച്ച​ക്ക​റി​ച്ച​ന്ത​യ്ക്ക് മുകളിലെ താ​മ​സ​സ്ഥ​ല​ത്താ​ണ്. ആ​ശു​പ​ത്രി​യി​ല്‍ സ്ഥ​ല​മി​ല്ലാ​ത്ത​തും രോഗികളുടെ എണ്ണം പെരുകുന്നതും അധികൃതരെ നന്നായി വലയ്ക്കുന്നുണ്ട്.


ഏ​റ്റു​മാ​നൂ​ർ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 45 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക്ല​സ്റ്റ​റാ​യി ഏ​റ്റു​മാ​നൂ​ര്‍ മാ​റു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ആ​ശ​ങ്ക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K