26 July, 2020 05:48:45 PM
കോട്ടയത്ത് പുതിയ അഞ്ച് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; മൂന്നെണ്ണം ഒഴിവാക്കി
കോട്ടയം: ജില്ലയില്‍ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. വൈക്കം മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡ്, കുമരകം ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്.
ഇതോടെ വൈക്കം മുനിസിപ്പാലിറ്റിയിലും കുമരകം ഗ്രാമപഞ്ചായത്തിലും നാലു വീതം കണ്ടെയ്ന്‍മെന്റ് സോണുകളായി.
കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35-ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
ഇപ്പോള്‍ ജില്ലയില്‍ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 41 വാര്‍ഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങളുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
ചങ്ങനാശേരി-24, 31, 33, 34
ഏറ്റുമാനൂര്‍-4
കോട്ടയം-24, 39 , 46
വൈക്കം-13, 21, 24, 25
ഗ്രാമപഞ്ചായത്തുകള്‍
പാറത്തോട് -7, 8, 9, 16
അയ്മനം -6, 14
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4, 12, 10, 11
ടിവിപുരം-10
വെച്ചൂര്‍ - 1,3, 4
മറവന്തുരുത്ത് -1, 11, 12
കാഞ്ഞിരപ്പള്ളി-18
വാഴപ്പള്ളി-20
പായിപ്പാട്-7, 8, 9, 10, 11
തലയാഴം-1
തിരുവാര്‍പ്പ്-11