17 July, 2020 04:16:17 PM


ഏറ്റുമാനൂരില്‍ 11 പേര്‍ക്ക് കോവിഡ്: രണ്ട് പേര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍



ഏറ്റുമാനൂര്‍: കോവിഡ് പിടിയില്‍ അമര്‍ന്ന് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാവിലെ മത്സ്യമാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ഒമ്പത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജൂലായ് 14ന് സ്രവം പരിശോധനയ്ക്ക് എടുത്ത ഒമ്പത് പേരുടെ ഫലമാണ് പോസിറ്റീവ് ആയത്. ഇവരില്‍ ഒരാള്‍ അതിരമ്പുഴയില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയാണ്. 


ഏറ്റുമാനൂരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ ഇവര്‍


1)    ഏറ്റുമാനൂര്‍ 34-ാം വാര്‍ഡില്‍ സിയോണ്‍ കവല ഭാഗത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ മാതാവ്. യുവതി ചെന്നൈയില്‍ നിന്ന് എത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയവെയാണ് കോവിഡ് പോസിറ്റീവായത്.


2)    ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ മംഗലം കലുങ്കിനടത്ത് താമസിക്കുന്ന യുവാവ് (35).


3)    ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ഓണംതുരുത്ത് സ്വദേശി (56).


4, 5) ഏറ്റുമാനൂര്‍ കിഴക്കേനട ഭാഗത്ത് താമസിക്കുന്ന 73ഉം 68ഉം പ്രായമുള്ള ദമ്പതികള്‍. ഇരുവരും ചെന്നൈയില്‍നിന്നും വന്നവരാണ്.


6)    പേരൂര്‍ സ്വദേശി യുവാവ് (26). ജൂലായ് ഒന്നിന് ദുബായില്‍ നിന്ന് എത്തിയതാണ്.  


7)    ജൂലായ് രണ്ടിന് ഒമാനില്‍ നിന്ന് എത്തിയ ചെറുവാണ്ടൂര്‍ സ്വദേശി യുവാവ് (25).

  

8)    ജൂണ്‍ 26ന് ദുബായില്‍നിന്ന് എത്തിയ ചെറുവാണ്ടൂര്‍ സ്വദേശിയായ യുവാവ് (32).


9)    ബംഗളുരുവില്‍ നിന്ന് എത്തിയ പുന്നത്തുറ വെസ്റ്റ് സ്വദേശിയായ യുവാവ് (28).


10)    ബംഗളുരുവില്‍ നിന്നും എത്തിയ കട്ടച്ചിറ സ്വദേശിയായ നാല് വയസുള്ള കുട്ടി.


11)    തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പത്തനംതിട്ട സ്വദേശിയായ യുവാവ് (24). അതിരമ്പുഴ പഞ്ചായത്ത് അതിര്‍ത്തിയില്‍ താമസിക്കുന്നു.

 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9K