08 July, 2020 06:27:47 PM


കോട്ടയത്ത് 17 പേര്‍ക്കു കൂടി കോവിഡ്; ചികിത്സയിൽ ആകെ 128 പേര്‍



കോട്ടയം: ജില്ലക്കാരായ 17 പേര്‍ക്കു കൂടി കോവിഡ്  സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ഭാര്യമാരായ രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.  11 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു.

രണ്ടു പേര്‍ക്ക് നേരത്തെ വിദേശത്തുവച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ ചികിത്സകഴിഞ്ഞ് സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ടാമത്തെയാള്‍ ചികിത്സയ്ക്കുശേഷം പരിശോധന നടത്തിയിരുന്നില്ല. മുംബൈയില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന യുവതിയും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. 
നിലവില്‍ 128 പേരാണ്  വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 
പാലാ ജനറല്‍ ആശുപത്രി-35 , കോട്ടയം ജനറല്‍ ആശുപത്രി-37, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -25, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-15 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-13 എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളേജ്-1  എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവര്‍*
ആരോഗ്യ പ്രവര്‍ത്തകര്‍
----
1.  മണര്‍കാട് സ്വദേശിനി(44). ജൂണ്‍ 17 മുതല്‍ 30 വരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലി ചെയ്തശേഷം സമീപത്തെ ഹോസ്റ്റലില്‍ ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 

2. കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലിക്കുശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
------
3. ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

4. കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ 26ന്  രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിയുടെ ഭാര്യ(29) രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

രോഗം ബാധിച്ച മറ്റുള്ളവര്‍
--------
5. ചെന്നൈയില്‍നിന്നും ജൂണ്‍ 21ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി മാമ്മൂട് സ്വദേശി(44). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.


6. അബുദാബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി കുറമ്പനാടം സ്വദേശി(28). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.  അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന് ചികിത്സയ്ക്കുശേഷം ജൂണ്‍ എട്ടിന് നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ജൂണ്‍ 24ന് അബുദാബി വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റ് ഫലവും നെഗറ്റീവായിരുന്നു.  

7. മസ്‌കറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി കറുകച്ചാലിനു സമീപം ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(25). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മസ്‌കറ്റില്‍വച്ച് മെയ് 25ന് രോഗം സ്ഥിരീകരിച്ചശേഷം 18 ദിവസം റൂം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്നു. ഇതിനുശേഷം പരിശോധന നടത്തിയിരുന്നില്ല. 

8.കുവൈറ്റില്‍നിന്നും ജൂലൈ മൂന്നിന് എത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(43). നിലവില്‍ രോഗലക്ഷണങ്ങള്‍ ഉണ്ട്. 

9. ചെന്നൈയില്‍നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(27). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

10. ദുബായില്‍നിന്ന് ജൂണ്‍ 26ന് എത്തി കൂവപ്പള്ളിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(28). ദുബായ് വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

11.  ഖത്തറില്‍നിന്നും ജൂണ്‍ 27ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(28).രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

12. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശി(51). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

13. മുംബൈയില്‍നിന്ന് ജൂലൈ മൂന്നിന് ട്രെയിനില്‍ എത്തി പാത്താമുട്ടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ്(38). മുംബൈയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ജൂണ്‍ 29 വരെ ജോലി ചെയ്തിരുന്നു.  രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 

14.  ഷാര്‍ജയില്‍നിന്നും ജൂണ്‍ 25ന് എത്തിയ നെടുംകുന്നം സ്വദേശി(53). ആദ്യത്തെ എട്ടു ദിവസം ചങ്ങനാശേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലും തുടര്‍ന്ന് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

15. കുവൈറ്റില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റയിനില്‍  കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(18). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

16.ചെന്നൈയില്‍നിന്നും റോഡ് മാര്‍ഗം എത്തിയ വൈക്കം സ്വദേശിനി(23). ക്വാറന്റയിന്‍ കേന്ദ്രത്തില്‍ 14 ദിവസം പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.  

17.  തേനിയില്‍നിന്നും ബൈക്കില്‍ ജൂലൈ മൂന്നിന്  പീരുമേട്ടില്‍ എത്തിയ മറിയപ്പള്ളി സ്വദേശി(40). രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്നുതന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K