23 June, 2020 08:57:55 PM


ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം




ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസില്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഓഫീസിലുള്ളത്. ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ ഓഫീസിലേക്ക് പ്രവേശിപ്പിക്കില്ല. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ എത്തുന്നതിന് സമയക്രമവും ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് നിലവിലെ ക്രമീകരണങ്ങള്‍.


ഓഫീസില്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് കൈപ്പറ്റ് രസീത് വാങ്ങിയിരിക്കണം. രസീതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കും. ഫോണ്‍ നമ്പര്‍ ഉണ്ടോ എന്ന് അപേക്ഷകന്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.  ഈ നമ്പരില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കാം. ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയാകും.


ആരോഗ്യസ്ഥിരംസമിതിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് സമിതി അധ്യക്ഷന്‍  ടി.പി.മോഹന്‍ദാസ് പറഞ്ഞു. നഗരസഭാ ആസ്ഥാനത്ത് ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തനമാരംഭിക്കും. മിക്കവാറും സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും. സന്ദര്‍ശകരെ കുറയ്ക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ പക്കല്‍ കൊടുത്തുവിടുന്നതിനെപറ്റിയും ആലോചിക്കുന്നുണ്ട്. നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍റെ അധ്യക്ഷതയില്‍ നടന്ന ആരോഗ്യസ്ഥിരം സമിതി യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K