21 June, 2020 12:25:46 PM
കുറുപ്പന്തറയിൽ വീണ്ടും മയക്കുമരുന്നുവേട്ട: ലക്ഷങ്ങളുടെ 'ചരക്കു'മായി രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കോട്ടയം: കുറുപ്പന്തറയിൽ വന്‍ മയക്കുമരുന്നുവേട്ട. 8.91 ഗ്രാം തൂക്കം വരുന്ന 22 എംഡിഎംഎ ഗുളികകളും 0.63 ഗ്രാം ഹാഷിഷും ആഡംബര കാറുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ കുറുപ്പന്തറ റയില്‍വേ സ്റ്റേഷനുസമീപത്തുനിന്നും എക്സൈസിന്‍റെ പിടിയിലായി. തിടനാട് ചെങ്ങഴ വീട്ടിൽ ബിനോയിയുടെ മകൻ ബെൻജോസ് ബിനോയ് (20), കാഞ്ഞിരപ്പള്ളി കപ്പാട് കരയിൽ തൈപ്പറമ്പ് വീട്ടിൽ മാനുവലിന്‍റെ മകൻ ജെർമിയ മാനുവൽ (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കുറുപ്പന്തറ മാര്‍ക്കറ്റില്‍ നിന്ന് 60 കിലോഗ്രാം കഞ്ചാവ് സഹിതം രണ്ട് പേരെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.മജുവിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കടുത്തുരുത്തി എക്സൈസ് റേഞ്ച് പ്രിവന്‍റീവ് ആഫീസർമാരായ സാബു.സി, മേഘനാഥൻ പി.എ, അനീഷ് കുമാർ കെ.വി, സിവിൽ എക്സൈസ് ആഫീസർമാരായ ആനന്ദരാജ്, തോമസ് ചെറിയാൻ, പ്രമോദ്, തൻസീർ, സുമേഷ്, മഹേഷ്, മഹാദേവൻ, രാജേഷ്, സിദ്ധാർത്ഥ് വനിതാസിവിൽ എക്സൈസ് ആഫീസർമാരായ ചിത്ര, ധന്യാ മോൾ, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു.