10 June, 2020 11:53:02 AM
ക്ഷേത്രഭദ്രതാ പദ്ധതിക്ക് ഏറ്റുമാനൂർ മേഖലയിൽ തുടക്കം
ഏറ്റുമാനൂർ : കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ക്ഷേത്രഭദ്രതാ പദ്ധതിക്ക് ഏറ്റുമാനൂർ മേഖലയിൽ തുടക്കമായി. മാധവ്ജിയുടെ 94-ആം ജന്മദിനമായ ചൊവ്വാഴ്ച, കുറുമുള്ളൂർ വീര്യം കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സമിതി ഏറ്റുമാനൂർ താലൂക് പ്രസിഡന്‍റ് സുരേഷ് ഗോവിന്ദ് കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു. ക്ഷേത്രഭരണ സമിതി സെക്രട്ടറി കെ എൻ മോഹനൻ പൂജാദ്രവ്യങ്ങൾ ഏറ്റുവാങ്ങി. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി എസ് രാമസ്വാമി, മാധവ്ജി അനുസ്മരണ പ്രഭാഷണം നടത്തി.
സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് കെ എസ് നാരായണൻ, ദേവസ്വം സെക്രട്ടറി വിശ്വനാഥൻ, താലൂക് വൈസ് പ്രസിഡന്‍റ് കെ ദ്വാരകനാഥ്, പ്രസാദ് ഓണംതുരുത്ത് , എൻ ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. അടച്ചിടൽ മൂലം ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങളിൽ എണ്ണയും നിവേദ്യ ദ്രവ്യങ്ങളും എത്തിക്കുന്നതാണ് പദ്ധതി. കേരളത്തിലെ പതിനായിരത്തോളം ക്ഷേത്രങ്ങളിൽ പൂജ ദ്രവ്യങ്ങൾ നൽകുമെന്ന് കെ എസ് നാരായണൻ അറിയിച്ചു.