31 May, 2020 06:10:03 PM
കോട്ടയം ജില്ലയില്‍ 6394 പേര്‍ ക്വാറന്‍റയിനില്‍; ഇന്ന് 53 കോവിഡ് ഫലങ്ങള്‍ നെഗറ്റീവ്
കോട്ടയം: ജില്ലയില്‍ ഇന്നലെ(മെയ് 31) 53 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ല. നിലവില്‍ ജില്ലയില്‍ രോഗം ബാധിച്ച് 20 പേരാണ് ചികിത്സയിലുള്ളത്. 519 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ആകെ 6394 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നു. ഇതുവരെ വിദേശത്തുനിന്നുവന്ന 1036 പേരില്‍ 905 പേര്‍ നിരീക്ഷണത്തിലാണ്. മെയ് ഏഴിനാണ് വിദേശത്തുനിന്നുള്ളവര്‍ ജില്ലയില്‍ എത്തിത്തുടങ്ങിയത്.
14 ദിവസം പൂര്‍ത്തിയാക്കുന്നവരെ ക്വാറന്‍റയിനില്‍നിന്ന് ഒഴിവാക്കിവരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 5340 പേര്‍ ഇപ്പോള്‍ ക്വാറന്‍റയിനിലുണ്ട്. ജില്ലാ ഭരണകൂടം സജ്ജമാക്കിയ 63 ക്വാറന്‍റയിന്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്ന 925 പേരില്‍ 379 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 546 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ സെന്‍ററിലാണ് ഏറ്റവുമധികം ആളുകളുള്ളത്- 72 പേര്‍.
കോട്ടയം ജില്ലയില്‍ ഇതുവരെ 3804 പേരെ ഇതുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കയിട്ടുണ്ട്. ദശലക്ഷത്തിന് 1902 എന്നതാണ് എന്നതാണ് പരിശോധനാ നിരക്ക്. ഇതുവരെ 44 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ 86.45 മടങ്ങ് സാമ്പിള്‍ പരിശോധന നടത്തി. ഏഴ് ആശുപത്രികളിലും മൊബൈല്‍ യൂണിറ്റിലുമാണ് നിലവില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത്.