25 May, 2020 07:39:37 PM


കോട്ടയം വിടാന്‍ തയ്യാറായി 26822 മറുനാടന്‍ തൊഴിലാളികള്‍; മടങ്ങിയത് 2439 തൊഴിലാളികള്‍



കോട്ടയം: ജില്ലയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ മടങ്ങിയത് 2439 മറുനാടന്‍ തൊഴിലാളികള്‍. ഏറ്റവുമധികം പേര്‍ തിരികെ പോയത് പശ്ചിമ ബംഗാളിലേക്കാണ്. മെയ് 18ന് കോട്ടയത്തുനിന്ന് ബംഗാളിലെ ന്യൂ കുച്ച് ബിഹാര്‍ സ്റ്റേഷനിലേക്കു പോയ ട്രെയിനില്‍ 1463 പേരാണ് ഉണ്ടായിരുന്നത്. യു.പി-763, രാജസ്ഥാന്‍-67, ഛത്തീസ്ഗഢ്-62, ഉത്തരാഖണ്ഡ്-49, മണിപ്പൂര്‍-19, ജമ്മു കശ്മീര്‍-11, മിസോറാം-മൂന്ന്, സിക്കിം-രണ്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളുടെ എണ്ണം. ഇതില്‍ ബംഗാളും യു.പിയും ഒഴികെയുള്ള സംസ്ഥാനങ്ങിളില്‍നിന്നുള്ളവരെ എറണാകുളത്ത് എത്തിച്ചാണ് നാട്ടിലേക്കയച്ചത്.

പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തെ ട്രെയിന്‍ മെയ് 26ന് വൈകുന്നേരം ആറിന് കോട്ടയത്തുനിന്ന് പുറപ്പെടും. ജില്ലയില്‍നിന്നുള്ള 1464 തൊഴിലാളികളാണ് ഇതില്‍ മടങ്ങുന്നത്. മീനച്ചില്‍-470, ചങ്ങനാശേരി-464, കോട്ടയം-300, വൈക്കം-130, കാഞ്ഞിരപ്പള്ളി-100 എന്നിങ്ങനെയാണ് ഇവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. ഇവര്‍കൂടി യാത്രയാകുന്നതോടെ ജില്ലയില്‍നിന്ന് മടങ്ങിയ തൊഴിലാളികളുടെ എണ്ണം 3903 ആകും. ആകെ 26822 തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നത്.-



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K