15 May, 2020 04:24:35 PM
ദില്ലിയില്‍ നിന്ന് കോട്ടയത്ത് എത്തിയത് 75 പേര്‍; രണ്ടു പേര്‍ നിരീക്ഷണകേന്ദ്രത്തില്‍
കോട്ടയം: ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് എത്തിയവരില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 75 പേരും ഉണ്ടായിരുന്നു. ഇവരില്‍ 19 പേര്‍ എറണാകുളത്തുനിന്നുതന്നെ സ്വകാര്യ വാഹനങ്ങളില്‍ വീടുകളിലേക്ക് പോയി. 56 പേരെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പുലര്‍ച്ചെ 4.45ന് കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ എത്തിച്ചു.
ഇവിടെനിന്നും ഏതാനും പേര്‍ സ്വകാര്യ വാഹനങ്ങളില്‍ സ്വദേശത്തേക്ക് പോയി. വീട്ടില്‍ സമ്പര്‍ക്കം ഒഴിവാക്കി താമസിക്കാന്‍ സൗകര്യമില്ലാത്ത രണ്ടു പേരെ നിരീക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാത്മഗാന്ധി സര്‍വ്വകലാശാലാ ഹോസ്റ്റലില്‍ എത്തിച്ചു. ശേഷിച്ചവരെ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വീടുകളിലേക്കയച്ചു. കടുത്തുരുത്തി-വൈക്കം, കറുകച്ചാല്‍-ചങ്ങനാശേരി, പാലാ-ഈരാറ്റുപേട്ട റൂട്ടുകളിലാണ് ബസുകള്‍ പോയത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജോര്‍ജ് കുര്യന്‍, ജോസ് കെ. തോമസ് നഗരസഭാ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. വിജയകുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. വീടുകളിലേക്ക് പോയവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റയിനില്‍ കഴിയുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.