15 May, 2020 02:06:50 PM


കോട്ടയം പട്ടണത്തില്‍ നാളെ കാർട്ടൂൺ മതിൽ ഉയരും



കോട്ടയം: കൊറോണയ്ക്ക് എതിരെയുള്ള ജനകീയ ബോധവൽക്കരണത്തിനായി കോട്ടയത്ത് ശനിയാഴ്ച കാർട്ടൂൺ മതിൽ ഉയരും. 'ബ്രേക്ക് ദ ചെയിൻ ' പ്രചാരണത്തിൻ്റെ ഭാഗമായി സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്ത് പൊതുമരാമത്ത് വകുപ്പിൻ്റെ മതിലിൽ നടക്കുന്ന കാർട്ടൂൺ രചനയിൽ 13 കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. രാവിലെ 10ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഉദ്ഘാടനം നിർവ്വഹിക്കും.ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.


സാമൂഹിക അകലം ഉൾപ്പടെ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാവും ചിത്രരചന. മാസ്ക്, സോപ്പ്, സാമൂഹിക അകലം തുടങ്ങിയ  കരുതൽ നിർദ്ദേശങ്ങൾ കാർട്ടൂണിലൂടെ ജനകീയമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന തലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കാർട്ടൂൺ മതിലിൻ്റെ ഉദ്ഘാടനം കഴിഞ്ഞയാഴ്ച കൊച്ചിയിലാണ് നടന്നത്. കൊറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കാർട്ടൂൺ അക്കാദമി നടക്കുന്ന വിപുലമായ കാർട്ടൂൺ പ്രദർശനം ഇപ്പോൾ ഓൺലൈനിൽ തുടരുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K