14 May, 2020 08:29:00 PM


ഉഴവൂര്‍ ഹോട്ട്സ്പോട്ട്; കോട്ടയം ജില്ലയില്‍ കണ്ടെയന്‍മെന്‍റ് സോണുകളില്ല




കോട്ടയം: ജില്ലയിലെ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. വിദേശത്തു നിന്നും ഇവിടെയെത്തിയ യുവതിക്കും കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റെഡ് സോണായ ജില്ലയില്‍ പൊതുവേ നിലവിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടെയും ബാധകമാകുക. 


ജില്ലയില്‍ നിലവിലുണ്ടായിരുന്ന കണ്ടെയന്‍റ്മെന്‍റ് സോണുകള്‍ ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. 


മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് രാത്രി ഏഴുവരെ കേരളത്തില്‍ എത്തിയവരില്‍ 2328 പേര്‍ കോട്ടയം ജില്ലക്കാരാണ്. എല്ലാ ചെക് പോസ്റ്റുകളിലുംകൂടി ഇന്ന് മാത്രം 261 കോട്ടയം നിവാസികള്‍ സംസ്ഥാനത്തെത്തി.  ഇതുവരെ 3430 പാസുകള്‍ നല്‍കി. 1106 അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍: ആര്യങ്കാവ്-  173, ഇഞ്ചിവിള - 66, കുമളി-803, മഞ്ചേശ്വരം-312, മുത്തങ്ങ- 110, വാളയാര്‍-  857. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K