10 May, 2020 08:00:50 PM


മാലദ്വീപില്‍നിന്നും കോട്ടയത്ത് എത്തിയത് 39 പേര്‍; 35 പേര്‍ ഭരണങ്ങാനം, കുമ്മണ്ണൂര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍



കോട്ടയം: മാലദ്വീപില്‍നിന്നും നാവിക സേന കപ്പല്‍ ഐ.എന്‍.എസ് ജലാശ്വയില്‍ ഇന്ന് കൊച്ചിയിലെത്തിയവരില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 39 പേരും. ഇവരില്‍ 33 പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നാലു പേരെ  പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് വീടുകളിലേക്ക് അയച്ചു.


32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്നു പേരെ കുമ്മണ്ണൂര്‍ സെന്‍റ് പീറ്റേഴ്സ് ഹോസ്റ്റലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം 68 ആയി. നിലവില്‍ മൂന്നു കേന്ദ്രങ്ങളിലായാണ് ഇവര്‍ താമസിക്കുന്നത്.


മെയ് ഏഴു മുതല്‍ ഇന്ന് വരെ ജില്ലയില്‍ 134 പ്രവാസികളെത്തി. ഇതില്‍ 71 പുരുഷന്‍മാരും 63 സ്ത്രീകളും ഉള്‍പ്പെടുന്നു. അബുദാബി - 8, ബഹ്റൈന്‍ - 9, മസ്കറ്റ് - 6, കുവൈറ്റ് - 9, ദോഹ - 1 എന്നീ ക്രമത്തില്‍ ആകെ 33 പേരാണ് ഇതുവരെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും എത്തി കോതനല്ലൂരിലെ തുവനിസാ റിട്രീറ്റ് സെന്‍ററില്‍ നിരീക്ഷണത്തിലുള്ളത്.


ഇന്ന് രാത്രി 7.30 വരെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയവരില്‍ കോട്ടയം ജില്ലക്കാരായി 1229 പേരുണ്ട്. ഇതുവരെ 2008 പാസുകള്‍ നല്‍കി. ഇനി 1109 അപേക്ഷകളാണ് പരിഗണിക്കാനുള്ളത്. വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍: ആര്യങ്കാവ്-108, ഇഞ്ചിവിള-27, കുമളി-395, മഞ്ചേശ്വരം-129, മുത്തങ്ങ-53, വാളയാര്‍-517

മെയ് ഏഴു മുതല്‍ പത്തു വരെ വിദേശ രാജ്യങ്ങളില്‍നിന്ന് കോട്ടയം ജില്ലയില്‍ എത്തിയവരുടെ വിശദാംശങ്ങള്‍. ഇന്ന് കപ്പലില്‍ എത്തിയവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K