10 May, 2020 12:19:11 PM


വിദേശത്ത് നിന്ന് കോട്ടയത്തെത്തിയത് 94 പേര്‍; കോതനല്ലൂരിലെ കോവിഡ് സെന്‍ററില്‍ 33 പേര്‍



കോട്ടയം: വിദേശ രാജ്യങ്ങളില്‍നിന്നും ഇതുവരെ കേരളത്തില്‍ എത്തിയവരില്‍ കോട്ടയം ജില്ലക്കാര്‍ 94 പേര്‍. ഇതില്‍  61 പേരും വീടുകളില്‍ സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നു. ഗര്‍ഭിണികള്‍, 75 വയസിനു മുകളിലുള്ളവര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങി ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് ഇവര്‍.


വിദേശത്തുനിന്നെത്തി ജില്ലയില്‍ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് 33 പേരാണ്. എല്ലാവരും കോട്ടയം കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററിലാണ്. കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്ന് നെടുമ്പാശേരിയില്‍ എത്തിയ കോട്ടയം ജില്ലയില്‍നിന്നുള്ള 15 പേരെ കോതനല്ലൂരിലെ ക്വാറന്റയിന്‍ കേന്ദ്രത്തിലാക്കി. ഇതില്‍ 10 പേര്‍ പുരുഷന്‍മാരും അഞ്ചു പേര്‍ സ്ത്രീകളുമാണ്.


ദോഹയില്‍നിന്നുള്ള വിമാനത്തില്‍ ഇന്നു പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തിയ കോട്ടയം ജില്ലക്കാരായ ഒന്‍പതു പേരില്‍ എട്ടു പേരും ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളില്‍പെട്ടവര്‍. ഇവര്‍ക്ക് ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ഒരാളെ രാവിലെ  കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററില്‍ എത്തിച്ചു. മുക്കൂട്ടുതറ സ്വദേശിയായ 58കാരനാണ് ഇദ്ദേഹം. 


ബഹ്‌റൈനില്‍നിന്നും കഴിഞ്ഞ ദിവസം എത്തിയ കോട്ടയം ജില്ലക്കാരില്‍ ഒന്‍പതു പേരെ കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററില്‍ എത്തിച്ചിരുന്നു. പേരൂര്‍ സ്വദേശി (31), മണര്‍കാട് സ്വദേശി (28), കറുകച്ചാല്‍ സ്വദേശി (24), ഏറ്റുമാനൂര്‍ സ്വദേശി (55), നീലൂര്‍ സ്വദേശിനി (48), കടനാട് സ്വേദേശിനി (40), മറവന്തൂരുത്ത് സ്വദേശിനി(26), ചങ്ങാശേരി സ്വദേശിനി (24), മീനടം സ്വദേശിനി (26) എന്നിവരാണ് ബഹ്‌റൈനില്‍നിന്നും എത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K