07 May, 2020 06:22:39 PM
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോട്ടയത്തെത്തിയത് 500 പേര്‍; ഗൃഹനിരീക്ഷണത്തില്‍ 1780 പേര്‍
കോട്ടയം: മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കോട്ടയം ജില്ലക്കാരായ 500 പേര്‍ ഇതുവരെ കേരളത്തിലെത്തി. ഇന്നലെ വരെ 284 പേര്‍ എത്തിയിരുന്നു. ജില്ലയിലേക്ക് വരാനുള്ള 797 പേര്‍ക്കാണ് ഇതുവരെ പാസ് നല്‍കിയത്. ഇനി 1580 അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ട 235 പേരുള്‍പ്പെടെ 1780 പേരാണ് ജില്ലയില്‍ ഗൃഹനിരീക്ഷണത്തിലുള്ളത്.
വിവിധ ചെക് പോസ്റ്റുകള്‍വഴി കോട്ടയം ജില്ലയില്‍ ഇതുവരെ വന്നവര്‍: ആര്യങ്കാവ് - 50, ഇഞ്ചിവിള - 8, കുമളി -147, മഞ്ചേശ്വരം - 72, മുത്തങ്ങ - 21, വാളയാര്‍ -202
ജില്ലയിലെ കൊറോണ വിവരങ്ങള്‍ വ്യാഴാഴ്ച വരെ
1. ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ - 20
2. വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ - 0
3. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
4. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
5. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 0
6. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 235
7. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 79
8. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 1780
9. ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 2002
a. നിലവില്‍ പോസിറ്റീവ് - 0
b. നെഗറ്റീവ് - 1818
c. ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 158
d. നിരാകരിച്ച സാമ്പിളുകള്‍ - 26
10. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ (എല്ലാം നെഗറ്റീവ്) - 73
11. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 89
12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 587
14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 0
15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 707
16. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 126
17. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 3896
18. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 5
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 1017
20. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 430
21. മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 1321