05 May, 2020 10:01:03 PM
കോട്ടയം ജില്ലയില്‍ 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണില്‍; 1787 പേര്‍ നിരീക്ഷണത്തില്‍
കോട്ടയം: കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത മേഖലകള്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കണ്ടെയ്ന്‍മെന്‍റ് സോണുകളായി മാറുന്ന വാര്‍ഡുകള്‍.
ഗ്രാമപഞ്ചായത്തുകള്‍: അയ്മനം -18, മണര്‍കാട് - 10,16, പനച്ചിക്കാട് - 16, വെള്ളൂര്‍ - 5, തലയോലപ്പറമ്പ് - 14, വിജയപുരം - 2, 6, അയര്‍ക്കുന്നം - 2, മേലുകാവ് -12.
മുനിസിപ്പാലിറ്റികള്‍: ചങ്ങനാശേരി - 33, കോട്ടയം - 2, 18.
കോട്ടയം ജില്ലയിലെ കൊറോണ വിവരങ്ങള്‍ ഇന്ന്
1. ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ - 15
2. വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍ (എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍) - 5
3. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
4. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 1
5. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ - 5
6. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 40
7. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
8. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 1782
9. ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 1880 (നിലവില്‍ പോസിറ്റീവ് - 5, നെഗറ്റീവ് - 1628, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ - 221, നിരാകരിച്ച സാമ്പിളുകള്‍ - 26)
10. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ - 78 ((എല്ലാം നെഗറ്റീവ്)
11. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 170
12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 4
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 542
14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 36
15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 572
16. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 122
17. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 3647
18. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 12
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 1002
20. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 252
21. മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 1067