02 May, 2020 05:16:03 PM
കോട്ടയത്ത് ഇന്ന് 123 പരിശോധനാ ഫലങ്ങളും നെഗറ്റീവ്; 1665 പേര്‍ ഗൃഹനിരീക്ഷണത്തില്‍
കോട്ടയം: ജില്ലയിൽ ഇന്ന് ലഭിച്ച 123 കോവിഡ് പരിശോധനാ ഫലങ്ങളും നെഗറ്റീവ്. വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 16 പേരും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും ചികിത്സയിലുണ്ട്. 1665 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച കോട്ടയം ജില്ലയിലെ വിവരങ്ങള്‍
1. ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ - 3
2. വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍ - 17 (16 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)
3. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ - 0
4. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
5. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ (രോഗം സ്ഥീരീകരിക്കാത്ത ഒരാള്‍ ഉള്‍പ്പെടെ) - 18
6. ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ - 81
7. ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ - 0
8. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 1665
9. ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ - 1579 (നിലവില്‍ പോസിറ്റീവ് 16, നെഗറ്റീവ് 1321, ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ 216, നിരാകരിച്ച സാമ്പിളുകള്‍ 26) - ചികിത്സയിലുള്ള ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇടുക്കി ജില്ലയില്‍ നിന്ന് ശേഖരിച്ച സാമ്പിളില്‍നിന്നാണ്.
10. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ (എല്ലാം നെഗറ്റീവ്) - 123
11. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 110
12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 7
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 537
14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) - 32
15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) - 525
16. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ - 85
17. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 3308
18. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ - 5
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ - 965
20. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ - 297
21. മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ - 260