22 April, 2020 05:57:31 PM
സന്ദേശങ്ങളും നടപടികളും മിന്നല്‍ വേഗത്തില്‍; രാത്രി വെളുത്തപ്പോള്‍ 17 പേര്‍ നിരീക്ഷണത്തില്‍
കോട്ടയം: പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കോവിഡ്-19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് എത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചത് അതിവേഗത്തില്‍. തമിഴ്‌നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി വന്ന ലോറിയിലുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ പാലക്കാട്ട് ഇറങ്ങുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചത്.
ഇന്നലെ കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ലോഡിറക്കിയശേഷം പാലക്കാട്ടേക്ക് പുറപ്പെട്ട ഇയാളെ യാത്രാ മധ്യേ രാത്രി 1.30ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സാമ്പിളെടുത്തു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്കയച്ച് ഐസോലേഷന്‍ വിഭാഗത്തിലാക്കി. ലോഡ് എത്തിച്ച കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ഉടമയും ജീവനക്കാരും ലോഡിംഗ് തൊഴിലാളികളം ഉള്‍പ്പെടെ 17 പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി.
ഇന്നു രാവിലെ കടയുടമയെയും ലോഡിംഗ് തൊഴിലാളികളില്‍ ഒരാളെയും കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് സാമ്പിളെടുത്തു. കട അടപ്പിക്കുകയും 17 പേര്‍ക്കും ഹോം ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. സാമ്പിള്‍ പരിശോധനാ ഫലം നാളെ ലഭിക്കും.
കൊറോണ - കോട്ടയം ജില്ലയിലെ വിവരങ്ങള്‍ ഇന്ന്:
1. ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 3
2. വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ 0
3. ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 0
4. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0
5. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 0
6. ഇന്ന് ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 17
7. ഹോം ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 510
8. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ 78
9. ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 674
a. നിലവില്‍ പോസിറ്റീവ് 0
b. നെഗറ്റീവ് 639
c. ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ 20
d. നിരാകരിച്ച സാമ്പിളുകള്‍ 15
10. ഇന്ന് ഫലം വന്ന സാമ്പിളുകള്‍ (എല്ലാം നെഗറ്റീവ്) 12
11. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 5
12. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 0
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) 0
14. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 17
15. രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) 17
16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ 0
17. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ 45
18. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ 2715
19. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ 4
20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ 859
21. ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ 17
22. മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ 760