21 April, 2020 10:52:26 AM


നിഷ ജോസ്.കെ. മാണി അധ്യാപികയാകുന്നു: ഓൺലൈനില്‍; ഫീസ് വേണ്ട !

- സുനിൽ പാലാ



പാലാ: പ്ലസ്ടു മുതൽ പി.ജി. വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ സൗജന്യ ക്ലാസ്സുകൾ എടുക്കാൻ തയ്യാറായി ജോസ്.കെ. മാണി എം.പി.യുടെ ഭാര്യ നിഷ രംഗത്ത്. നിഷ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിഷ ജോസ്. കെ. മാണി മാനേജ്മെൻറ് വിദഗ്ധ യുമാണ്. മാനേജ്മെന്റ് പഠന വിദ്യാർത്ഥികൾക്കാണ് മുൻഗണന.


"ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോഴാണ് ഇങ്ങനെയൊരു  ചിന്ത ഉദിച്ചത്. അഭിപ്രായം ചോദിച്ചപ്പോൾ ജോയ്ക്കും (ജോസ്. കെ. മാണി ) നൂറുവട്ടം സമ്മതം. അങ്ങനെയാണ്  ക്ലാസ്സെടുക്കുന്ന വിവരം ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് " - നിഷ ''കേരള കൗമുദി " യോടു പറഞ്ഞു. അറിയിപ്പ് കണ്ട ഉടൻ തന്നെ നൂറോളം വിദ്യാർത്ഥികൾ ക്ലാസ്സിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. സൂം എന്ന ആപ്ലിക്കേഷൻ വഴിയാണ് ക്ലാസ്സുകൾ. 


മേയിൽ ആരംഭിക്കുന്ന ക്ലാസ്സുകൾ സെപ്റ്റംബറിൽ അവസാനിക്കും. നിലവിലുള്ള മാനേജ്മെൻറ് പാഠങ്ങൾക്കൊപ്പം താൻ സ്വന്തമായി കണ്ടെത്തിയ മാനേജ്മെൻറ് ശൈലിയും കുട്ടികൾക്ക് പകർന്ന് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നിഷ. 
ഇനിയും  ഈ സൗജന്യ ക്ലാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 27 ന് മുമ്പായി നിഷയുടെ 9895698364 വാട്സപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. പ്ലസ് ടു കൊമേഴ്സ്', ബികോം, ബിബിഎം, എം.ബി.എ. വിദ്യാർത്ഥികൾക്കാണ് മുൻഗണന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K