21 April, 2020 12:45:21 AM


മാസ്ക്കില്ലാതെ മണിപ്പൂരി വനിതകൾ; മാസ്ക്ക് നൽകി സി.ഐ.

- സുനിൽ പാലാ



പാലാ: മാസ്ക്കില്ലാതെ പാലാ ടൗണിൽ എത്തിയ മണിപ്പൂരി വനിതകള്‍ക്ക് തന്‍റെ കയ്യില്‍ കരുതിയിരുന്ന മാസ്ക്ക് നൽകി പാലാ സി.ഐ. വി. എ. സുരേഷ്. ഉച്ചയോടെയാണ് രണ്ട് മണിപ്പൂരി വനിതകൾ മാസ്ക്ക് ധരിക്കാതെ നഗരത്തിലൂടെ നടന്നു നീങ്ങുന്നത് സി.ഐ. സുരേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. അടുത്തു വിളിച്ച് കോവിഡ് മുൻകരുതലുകളെപ്പറ്റി സി.ഐ. വിശദീകരിച്ചപ്പോൾ തങ്ങളുടെ പക്കൽ മാസ്ക്കില്ലെന്നായി വനിതകൾ. ഉടൻ കയ്യിൽ കരുതിയിരുന്ന മാസ്കുകൾ ഇവർക്ക് നൽകിയ സി.ഐ.  ഇത് അണിയാനും നിർദ്ദേശം നൽകി. 


പാലായിലെ ഒരു ഹോട്ടൽ തൊഴിലാളികളായ മണിപ്പൂരി വനിതകൾ ലോക് ഡൗണിന് ഇളവു വരുത്തിയപ്പോൾ സാധനങ്ങൾ വാങ്ങാനാണ് നിരത്തിലിറങ്ങിയത്. മാസ്ക്കില്ലാതെ വന്ന മുപ്പതോളം പേർക്ക് സി.ഐ. മാസ്ക്ക് നൽകി. ഇത് ഉൾപ്പെടെ ഇന്നലെ മാത്രം നാനൂറോളം മാസ്ക്കുകളാണ് പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമായി പാലാ പോലീസ് സൗജന്യമായി നൽകിയത്. ഇനിയുള്ള ദിവസങ്ങളിൽ മാസ്ക്ക് ധരിക്കാതെ വരുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K