03 April, 2020 04:57:23 PM


ഇല്ലിക്കൽ - തിരുവാർപ്പ് ക്ഷേത്രം താത്ക്കാലിക റോഡ് നിർമാണത്തിന് 6 ലക്ഷം അനുവദിച്ചു



കോട്ടയം: ജില്ലയിലെ ഇല്ലിക്കൽ തിരുവാർപ്പ് ക്ഷേത്രം റോഡിന്‍റെ തകർന്ന ഭാഗം ഒഴിവാക്കി താല്ക്കാലിക ഡൈവേർഷൻ റോഡ് നിർമാണത്തിന് ആറ് ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അറിയിച്ചു. കഴിഞ്ഞ ദിവസം സംരക്ഷണ ഭിത്തി തകർന്ന് 80 മീറ്റർ നീളത്തിൽ റോഡ് മീനച്ചിലാറിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പുനർനിർമ്മാണത്തിനുള്ള ഡിസൈൻ അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എൻജിനിയർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.  


പാർശ്വഭിത്തി കെട്ടി റോഡ് പുനർനിർമിക്കുന്നതിന് കൂടുതൽ സമയം എടുക്കുന്നതിനാൽ താല്കാലിക റോഡ് നിർമിക്കുന്നതാണ് ഉചിതമെന്ന എക്‌സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.  ജനപ്രതിനിധികൾ സ്ഥലമുടമകളുമായി നടത്തിയ ചർച്ചയിൽ ഭൂമി താല്കാലികമായി വിട്ടുനൽകാൻ സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റോഡ് നിർമാണത്തിന് ഭരണാനുമതി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K