17 January, 2020 03:26:39 PM


'മുട്ട' പ്രതിഷേധത്തിൽ കോട്ടയം മുത്തൂറ്റ് ഫിനാൻസ്; ഷട്ടറുകൾക്കുള്ളിൽ കല്ലും കുപ്പിയും പശയും



കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ലെ മു​ത്തൂ​റ്റ് ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ മു​ട്ട​യേ​റ്. സ്ത്രീ​ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ​യാ​ണ് മു​ട്ട​യേ​റ് ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ എ​ട്ടി​ന് ബാ​ങ്ക് തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ഒ​രു സം​ഘം ആ​ളു​ക​ൾ സ്ത്രീ ​ജീ​വ​ന​ക്കാ​രെ വ​ള​ഞ്ഞു​വ​ച്ച് മു​ട്ട​യെ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് സ്ത്രീ ​ജീ​വ​ന​ക്കാ​ർ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.


ബാ​ങ്കി​ന്‍റെ ഷ​ട്ട​റു​ക​ൾ​ക്കു​ള്ളി​ൽ ക​ല്ലും കു​പ്പി​യും ആ​ണി​യ​ടി​ച്ച പ​ട്ടി​ക ക​ഷ​ണ​ങ്ങ​ളും നി​റ​ച്ചി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഷ​ട്ട​ർ തു​റ​ന്നാ​ൽ ത​ല​യി​ൽ വീ​ഴു​ന്ന​ത​ര​ത്തി​ലാ​ണ് ക​ല്ലും കു​പ്പി​യും മ​റ്റും വ​ച്ചി​രു​ന്നെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പൂ​ട്ടി​നു​ള്ളി​ൽ പ​ശ​യൊ​ഴി​ച്ചും ആ​ണി​യ​ടി​ച്ചും ന​ശി​പ്പി​ക്കും. എ​ല്ലാ ദി​വ​സ​വും പൂ​ട്ട് ത​ല്ലി​ത്തു​റ​ന്ന് ബാ​ങ്കി​നു​ള്ളി​ൽ ക​യ​റേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ബാ​ങ്ക് മാ​നേ​ജ​ർ പ​റ​ഞ്ഞു. സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K