05 January, 2020 05:03:44 PM
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകണം - തോമസ് ചാഴികാടന്‍ എം.പി.
ഏറ്റുമാനൂര്‍: ഒരു മാധ്യമത്തിന്‍റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക ലേഖകര്‍ക്ക് അക്രഡിറ്റഡ് പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ ശമ്പളമോ ലഭിക്കാതെ പോകുന്നത് ഏറ്റവും വേദനാജനകമായ സാഹചര്യമാണെന്ന് തോമസ് ചാഴികാടന്‍ എം.പി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതുപോലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കുവാനും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ പ്രസ് ക്ളബ്ബിന്‍റെ നവീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് ബെന്നി ഫിലിപ്പിന്‍റെ അദ്ധ്യക്ഷനായിരുന്നു. ജനാധ്യപത്യത്തിന്‍റെ നിലനിൽപിന് സ്വതന്ത്ര പത്ര പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ.കെ.സുരേഷ്കുറുപ്പ് എംഎല്‍എ പറഞ്ഞു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ജോസഫ് പോളിനെ മോന്‍സ് ജോസഫ് എംഎല്‍എ ആദരിച്ചു. സ്റ്റാര്‍ വിഷന്‍ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി വെമ്പള്ളിയുടെ ചിത്രം നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് അനാശ്ചാദനം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ടോമി, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് പി ചെറിയാന്‍, സ്റ്റീഫന്‍ ചാഴികാടന്‍, എ.ആര്‍.രവീന്ദ്രന്‍, കെ.മഹാദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.