22 December, 2019 10:39:27 PM
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ; നിരവധി പേർ കുടുങ്ങിയതായി സംശയം
മുംബൈ: സബർബൻ വൈലെ പാർലെയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. നിരവധി പേര്‍ അകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 7:10 ഓടെയായിരുന്നു തീപിടിത്തം. പതിമൂന്ന് നിലകളുള്ള ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിന്‍റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്. രക്ഷാപ്രവർത്തനത്തിനായി പത്തോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി.