19 December, 2019 07:26:46 PM


ഇന്‍റർനെറ്റ് നിരോധനവുമായി കേന്ദ്ര സർക്കാർ; വൈ ഫൈ സംവിധാനവുമായി കെജ്രിവാൾ



ദില്ലി: പൗരത്വ ബില്ലിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ ദില്ലിയിൽ ഏർപ്പെടുത്തിയ മൊബൈൽ, ഇന്റർനെറ്റ് നിരോധത്തിന് മറുപടിയുമായി കെജ്രിവാൾ സർക്കാർ. രാജ്യതലസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിച്ച കേന്ദ്രസർക്കാർ നടപടിക്കു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദ്ദേശപ്രകാരം ദില്ലിയിൽ സൗജന്യമായി വൈഫൈ സംവിധാനം ഏർപ്പെടുത്തി.

പ്രക്ഷോഭങ്ങൾ വ്യാപകമായതിനെ തുടർന്ന് എയർടെൽ, വോഡാഫോൺ ഐഡിയ, റിലയൻസ് ജിയോ സർവീസുകളാണ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരമാണ് ഇന്റർനെറ്റ് സർവീസുകളും കോൾ, മെസേജ് സംവിധാനങ്ങളും നിർത്തിവെച്ചതെന്ന് കമ്പനികൾ അറിയിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് എല്ലാ സർവീസുകളും നിറുത്തിവെച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K