19 December, 2019 01:04:03 PM
യെച്ചൂരിയും രാജയും അറസ്റ്റിൽ; ദില്ലിയിൽ മൊബൈൽ ഫോണ്‍, ഇന്‍റർനെറ്റ് സേവനം നിർത്തി
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവര്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ദില്ലിയിലെ പലയിടങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവങ്ങൾ നിർത്തിവെച്ചു. ദില്ലിയിൽ 14 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു.
ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.ഇതുവരെ നൂറിലേറെ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.