18 December, 2019 10:15:40 PM
പൗരത്വ ഭേദഗതി നിയമം: മംഗളൂരുവില്‍ നിരോധനാജ്ഞ; ബംഗളൂരുവിൽ റാലികള്‍ക്ക് വിലക്ക്
ബംഗളുരു: പൗരത്വ ഭേദഗതി നിയമനത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വെള്ളിയാഴ്ച രാത്രി 12 മണി വരെ മംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശില്‍ അസംഘട്ടില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ഭേദഗതിക്കെതിരായ പ്രതിഷേധം തമിഴ്‌നാട്ടിലും പടരുകയാണ്. മദ്രാസ് സര്‍വകലാശാലയ്ക്കു പുറമെ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി. ബംഗളുരുവില്‍ വിവിധ സംഘടനകള്‍ നടത്താനിരുന്ന പ്രതിഷേധ റാലികള്‍ വിലക്കി.
അതേസമയം ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തും. ഇന്ത്യാഗേറ്റിനു മുന്നില്‍ ആത്മഹത്യാശ്രമവും നടന്നു. ഇരുപത്തെയൊമ്പതുകാരനായ യുവാവാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.