17 December, 2019 05:51:28 PM


ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; 2 പാക് സൈനികരെ വധിച്ചു



ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ 2 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സുന്ദര്‍ബനി മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ ഇന്ത്യന്‍ ജവാന്‍ വീരമൃത്യ വരിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ ഇന്ത്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുന്നത് കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K