17 December, 2019 01:51:58 PM
കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിശദമായ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് മാസത്തെ കേന്ദ്ര മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്താന്‍ വിശദമായ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ഗര്‍വി ഗുജറാത്ത് ഭവനില്‍ ഈ മാസം 21 നാണ് യോഗം ചേരുന്നത്. ഓരോ മന്ത്രാലയങ്ങളും കഴിഞ്ഞ ആറ് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കൈ വരിച്ച നേട്ടങ്ങളും യോഗത്തില്‍ അവതരിപ്പിക്കണമെന്നാണ് നിര്‍ദേശം. വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദ അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളും വിലയിരുത്തല്‍ യോഗത്തില്‍ പങ്കെടുക്കും.