16 December, 2019 05:21:55 PM
പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തിട്ടില്ല, വിശദീകരണവുമായി ദില്ലി പോലീസ്
ദില്ലി: ജാമിയ മിലിയയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനെതിരെ നടന്ന പോലീസ് നടപടിയില്‍ വിശദീകരണവുമായി ദില്ലി പോലീസ്. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ദില്ലി പോലീസ് രംഗത്തെത്തിയത്. ആവശ്യത്തിലധികം പോലീസ് സംഘത്തെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടുവെന്നും അക്രമം അഴിച്ചുവിട്ടുമെന്നുമാണ് പോലീസിനെതിരെയുള്ള വിമര്‍ശനം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ വിമര്‍ശനമാണെന്നാണ് പോലീസ് ഭാഷ്യം.
പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുര്‍ത്തിട്ടില്ല, പ്രതിഷേധസാഹചര്യത്തെ നേരിടാനായുള്ള ഏറ്റവും കുറഞ്ഞ പോലീസ് സംഘത്തെ മാത്രമാണ് സ്ഥലത്ത് ഉപയോഗിച്ചിരുന്നതെന്ന് ദില്ലി പോലീസ് പിആര്‍ഒ എംഎസ് രണ്‍ധാവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഞായറാഴ്ച നടന്ന പ്രതിഷേധം ആക്രമണത്തിലേക്ക് മാറിയപ്പോള്‍ എസിപി, ഡിസിപി ഉദ്യോഗസ്ഥരുള്‍പ്പെടെ 30 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്, ഒരാള്‍ അതീവഗുരുതരാവസ്ഥയില്‍ തീവ്രപരിചരണയൂണിറ്റിലാണുള്ളതെന്നും എംഎസ് രണ്‍ധാവ അറിയിച്ചു.