16 December, 2019 01:59:23 PM


ജാമിഅ, അലിഗഢ്​ സംഭവങ്ങള്‍ നിര്‍ഭാഗ്യകരം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: മായാവതി



ന്യൂഡല്‍ഹി: ജാമിഅ മിലിയ ഇസ്​ലാമിയ, അലിഗഢ്​ സര്‍വകലാശാലകളില്‍ നടന്ന സംഘര്‍ഷം സംബന്ധിച്ച്‌​ കേന്ദ്ര-സംസ്​ഥാന സര്‍ക്കാറുകള്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും​ ബി.എസ്​.പി നേതാവ്​ മായാവതി. 

'ജാമിഅ മിലിയ ഇസ്​ലാമിയയിലെയും അലിഗഢ്​ സര്‍വകലാശാലയിലെയും അനിഷ്​ട സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്​. നിരപരാധികളായ നിരവധി വിദ്യാര്‍ഥികളെയും പൗരന്മാരെയും ഇത്​ ബാധിച്ചു. അവര്‍ക്കുള്ള ബി.എസ്​.പിയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു' -മായാവതി ട്വിറ്ററില്‍ കുറിച്ചു.

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ ഈ തീ രാജ്യം മുഴവന്‍ പടരും. പ്രത്യേകിച്ച്‌​ വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍. പ്രശ്​നബാധിത പ്രദേശങ്ങളില്‍ സമാധാനം പാലിക്കാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും തയാറാകണമെന്ന്​ അഭ്യര്‍ഥിക്കുന്നു'- അവര്‍ പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K